Saturday 11 May 2024

അയാളും ഞാനും

എനിക്ക് ഞാനായിട്ടിരിക്കാൻ കഴിയണം നിന്റടുക്കൽനിനക്ക് എന്റടുക്കൽ നീയായിട്ടിരിക്കാനും. Of  course, നമ്മൾ മനുഷ്യരാണ്ഇഷ്ടങ്ങളുംഇഷ്ടക്കേടുകളുംഅഭിപ്രായഭിന്നതകളുംദീർഘമായവാഗ്‌വാദങ്ങളുംദേഷ്യപ്പെടലുകളും (ദേഷ്യത്തിൽ നമ്മൾ രണ്ടും പിന്നിലല്ലല്ലോ), പിണക്കങ്ങളും ഒക്കെ ഉണ്ടാകാം. (അത് ഉണ്ടാകണമല്ലോ. കാരണം നമ്മൾ ഒന്നും മൂടി വയ്ക്കുന്നില്ലല്ലോ). പക്ഷെ നമുക്ക് ഉള്ളിൽ ഒരു ബോധ്യമുണ്ടാകണംസ്നേഹിക്കാനുംപിണങ്ങാനും നമുക്ക് നമ്മൾ മാത്രേ ഉള്ളൂന്ന്


ഒരിക്കൽ ഇണ നഷ്ടപ്പെട്ട ഒരു കുരുവിയെ നോക്കി നീ പറഞ്ഞില്ലേനഷ്ടപ്പെടുമ്പോഴേ അതിന്റെ വേദന മനസ്സിലാകൂനഷ്ടപ്പെടുന്നവനേ അതിന്റെ വേദന അറിയൂ എന്ന്അതെപിണങ്ങിയിരിക്കുന്ന ചെറുനേരങ്ങളിൽ  ബോധ്യം നമ്മളെ വീണ്ടും തീവ്രമായി സ്നേഹിക്കാൻ പ്രേരിപ്പിക്കണംഎന്നിട്ട് നമ്മൾ സ്നേഹിക്കണംജാള്യത ഏതുമില്ലാതെ


ദാമ്പത്യബന്ധത്തിൽ ഭാര്യാഭർത്താക്കന്മാർ സുഹൃത്താക്കളായിരിക്കണംഎങ്കിലേ അത് longlast ചെയ്യൂ എന്ന് പറയാറുണ്ട്നമുക്കും സുഹൃത്തക്കൾ ആയിരിക്കണംഎങ്കിലും ചിലനേരങ്ങളിൽനമുക്ക് കുട്ടികളാകണംചിലപ്പോൾ ഭാര്യാഭർത്താക്കന്മാർചിലപ്പോൾ അച്ഛനമ്മമാർചിലപ്പോൾസഹോദരങ്ങൾ... വൈവിധ്യങ്ങൾ ഉണ്ടാകുമ്പോഴല്ലേ അതിന് beauty വരിക. തെങ്കാശിപ്പട്ടണം സിനിമയിലെ കണ്ണപ്പനേം ദാസപ്പനേം പോലെ, സ്നേഹത്തിന് ഒടുക്കത്തെ beauty ആണ് കേട്ടാ. 


മരിച്ചാലും ഇണപിരിയാതെ ഒന്നിച്ചുപോകാം എന്നുള്ള stupidity ഒന്നും നമുക്ക് രണ്ടുപേർക്കും ഇല്ലല്ലോ. so, ജീവിക്കുന്ന  moments നമുക്ക് ഏറ്റവും ഭംഗിയുള്ളതാക്കാംനീയില്ലാതെ എനിക്കും ഞാനില്ലാതെ നിനക്കും ജീവിക്കാൻ കഴിയില്ല എന്നുള്ള പൈങ്കിളി line നമുക്ക് വേണ്ടനമ്മുടെ സ്വതസിദ്ധമായ ഗൗരവ ഭാവത്തിന് അത് ചേരില്ലപകരം നമുക്ക് നമ്മൾ കൂടിയേ തീരൂ എന്ന തീരുമാനത്തിൽ മുന്നോട്ട് പോകണം.

നടക്കില്ല എങ്കിലും കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി കൊഞ്ചാമല്ലോ. നമുക്ക് മുത്തശ്ശനുംമുത്തശ്ശിയും ആകണ്ട കേട്ടോതലമുടി നരയ്ക്കുന്നതുംതൊലിപ്പുറത്തു ചുളിവുകൾ വീഴുന്നതിനെപ്പറ്റിയും ചിന്തിയ്ക്കുന്നത് പോലും എനിക്ക് പേടിയാന്ന് നിനക്കറിയാല്ലോ.