ഇന്ന് ഞാൻ പറയാൻ പോകുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്നേഹം ഒരു അത്ഭുതമാണ്. ഏതൊരു കരിമ്പാറയെയും പൊട്ടിച്ചു, അതിനുള്ളിലെ തെളിനീര് കാട്ടിത്തരുന്ന മഹാത്ഭുതം. സ്നേഹം അതിമനോഹരമായ ഒരു കാര്യമാണ്.
ഒരിക്കൽ അവൻ എന്നോട് പറഞ്ഞു, ഞാൻ ജീവിതത്തിൽ അഭിനയിക്കുകയാണ്. എനിക്ക് കുട്ടികളെ ഇഷ്ടമില്ല. പക്ഷെ ആ ഇഷ്ടക്കേട് പുറത്തുകാട്ടാതെ ഞാൻ അവരോട് മനോഹരമായി ഇടപെടുന്നു എന്ന്.
ഞാൻ ചോദിച്ചു, നിനക്ക് കുട്ടികളെ ഇഷ്ടമില്ലാത്തതിന് എന്താ കാരണം.
"എനിക്ക് അവരെ കൊഞ്ചിക്കാൻ അറിയില്ല. അങ്ങനെ കൊഞ്ചിക്കുന്നതും എനിക്ക് ഇഷ്ടമല്ല".
അപ്പോൾ അതാണ് കാര്യം, അറിയില്ല, അല്ലാതെ അഭിനയിക്കുക അല്ല. അത്‌കൊണ്ട് ആ കുറ്റബോധം വേണ്ട.
അപ്പോഴാണ് ഞാൻ അക്കാര്യം ശ്രദ്ധിച്ചത്. അവൻറെ അടുക്കൽ കുട്ടികൾ വളരെ happy ആണ്. അവർ അവനിൽ സുരക്ഷിതരാണെന്നതുപോലെ അവനോട് സംസാരിക്കുന്നു, ഇടപെടുന്നു.
അവന് മഹത്തായ ഒരു കഴിവുണ്ട്. ചിരി. ആ ചിരി ചുറ്റും നിൽക്കുന്നവർക്ക് ഒരു positive vibe നൽകാറുണ്ട്.
ആ ചിരി ഉത്ഭവിക്കുന്നത് അവൻ അവനിൽ അർപ്പിക്കുന്ന വിശ്വാസം കൊണ്ടാണ്. അവനെ അവൻ അഗാധമായി സ്നേഹിക്കുന്നത് കൊണ്ടാണ്. അതാണ് അവന്റെ ആകർഷണീയത. അതാണ് മറ്റുള്ളവരെ അവനിലേക്ക് അടുപ്പിക്കുന്ന മന്ത്രവും.
അതാണ് ഞാൻ പറഞ്ഞത്, സ്നേഹത്തിന് വല്ലാത്തൊരു മാന്ത്രികത ഉണ്ട്. ചിലർ പറയാറുണ്ട്; എന്തിനേറെ ഞാൻ തന്നെ അങ്ങനെ വിശ്വസിച്ചിരുന്നു, സ്നേഹം നമുക്ക് കഷ്ടതകൾ തരുന്നു എന്ന്. പിന്നീട് മനസ്സിലായി സ്നേഹമല്ല, നമ്മുടെ ചിന്തകളാണ് നമുക്ക് കഷ്ടതകൾ തരുന്നത് എന്ന്.
നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിച്ചു തുടങ്ങൂ. അത്ഭുതങ്ങൾ കാണാം.
No comments:
Post a Comment