Wednesday, 8 August 2018
Monday, 30 April 2018
സഞ്ചാരി
അഥവാ
സന്തോഷ് ജോർജ് കുളങ്ങര
നമ്മൾ
മലയാളികൾക്ക് സഞ്ചാരിയെന്നാൽ ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയാണ്. അദ്ദേഹം തുറന്നു തന്ന സഞ്ചാരത്തിന്റെ വാതായനങ്ങളിലൂടെയാണ്
ഞാൻ എന്റെ കുട്ടിക്കാലത്ത്, ഇത്ര മനോഹരമായി ലോകത്തെ വീക്ഷിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയത്.
സഞ്ചാരം ഒരു ത്രസിപ്പിക്കുന്ന അനുഭവമാണെന്ന് മനസ്സിലാക്കിയതും അദ്ദേഹത്തിലൂടെയാണ്.
സഞ്ചാരം വെറും കാഴ്ചകളുടെ ഉത്സവമല്ല, ജീവിത പാഠങ്ങൾ കൂടിയാണെന്ന് പിന്നീട് മനസ്സിലാക്കാൻ
കഴിഞ്ഞു.
സഞ്ചാരങ്ങൾ
മനുഷ്യനെ പക്വമായി രൂപപ്പെടുത്തുന്നു എന്ന് മനസ്സിലാക്കിയതിനാലാകാം വിദേശങ്ങളിൽ സ്കൂൾ
കരിക്കുലത്തിൽപ്പോലും ഒരു ‘country visit’ ഉൾപ്പെടുത്തിയിരിക്കുന്നത്. (നിർഭാഗ്യവശാൽ അത് നമ്മുടെ നാട്ടിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെയും അരക്ഷിതമായ ചുറ്റുപാടുകൾ കുഞ്ഞുങ്ങളെ അത്തരമൊരു 'സാഹസികത'യിലേക്കു പോകാൻ അനുവദിക്കുന്നില്ല).
സഞ്ചാരിയുടെ
അനുഭവസമ്പത്ത് വികസനനങ്ങൾക്കു മുതൽക്കൂട്ടാണ്. അതിനാൽത്തന്നെ വികസന ചിന്തകളിൽ ശ്രീ. സന്തോഷ്
ജോർജ് കുളങ്ങരയുടെ അനുഭവ സമ്പത്ത് വലിയൊരു
മുതൽക്കൂട്ടാകും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
കാരണം വ്യത്യസ്തമായ കാഴ്ചകളിലൂടെ, അതിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ,
കണ്ണും കാതും തുറന്നുപിടിച്ചു സഞ്ചരിക്കുന്ന
ഒരു hardcore സഞ്ചാരിയാണദ്ദേഹം.
പലപ്പോഴും
തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ പതിയുന്നത് മനുഷ്യനിർമ്മിതമായ
ആ ഉപകരണത്തിലേക്കല്ല, ദൈവനിർമ്മിതമായ
അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കാണെന്ന്. അതുകൊണ്ടായിരിക്കാം "ഒരു സഞ്ചാരിയുടെ
ഡയറിക്കുറുപ്പ്" എന്ന പരിപാടിയിൽ ആ
സഞ്ചാര അനുഭവങ്ങൾ ഇത്ര ഹൃദ്യമായി
വിവരിക്കാൻ, അല്ല വർണിക്കാൻ, അദ്ദേഹത്തിന്
സാധിക്കുന്നത്.
ഒരിക്കൽ
നമ്മുടെ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി തന്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ
അദ്ദേഹം ചില കാര്യങ്ങൾ
പറഞ്ഞത് ഒരു വിദ്യാർത്ഥിയുടെ
കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത്.
അതു
മാത്രമല്ല നമ്മെ ബന്ധിപ്പിക്കുന്ന, വികസനത്തിന്റെ
മുഖ്യ ഘടകമായ റോഡുകളെക്കുറിച്ചും, പിന്നെ
പുഴകൾ, വൈദ്യതി, പാചകവാതകം, വിപണന
കേന്ദ്രങ്ങൾ, അങ്ങനെ അങ്ങനെ എല്ലാറ്റിനേയും
കുറിച്ച് അദ്ദേഹം പറയുമ്പോൾ അതിൽ
അനുഭവത്തിന്റെ ഒരു സത്യമുണ്ടെന്നും,
ആ സഞ്ചാരങ്ങൾക്കു വികസനത്തോളം
തന്നെ പ്രാധാന്യമുണ്ടെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
പഞ്ചേന്ദ്രിയങ്ങളെ
മനസ്സുകൊണ്ടും തലച്ചോറുകൊണ്ടും ഒരുപോലെ അനുഭവിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇതുപോലെ ഗഗനമായി ചിന്തിക്കാൻ കഴിയൂ.
അത്തരം സിദ്ധികൾ ഒരു സഞ്ചാരിക്ക്
മാത്രമേ പ്രാപ്യമാകുകയുള്ളു എന്നാണ് എന്റെ വിശ്വാസം.
ഒരു സഞ്ചാരിയുടെ അഹങ്കാരവും
ആത്മവിശ്വാസവും അത്
തന്നെ ആയിരിക്കും.
എന്തായാലും
കേരള ഗവണ്മെന്റ്, വികസനത്തിന്റെ വിദഗ്ദ്ധ
സമിതികളിൽ ശ്രീ. സന്തോഷ് ജോർജ്
കുളങ്ങര എന്ന ആ മഹാനായ
സഞ്ചാരിയുടെ അനുഭവങ്ങളുടെ ഡയറിക്കുറിപ്പുകൾ കൂടി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ പക്ഷം.
കാരണം
അനുഭവങ്ങൾ ആണല്ലോ ഊർജവും ഉത്തേജനവും.
Sunday, 5 November 2017
എന്റെ ദൈവം
ജീവിതത്തോട് മുഖാമുഖം നിൽക്കാനും
വേദനകളോട് അഗ്നിയായിപ്പൊരുതാനും
ഇടവഴികളിൽ കാലിടറാതിരിക്കാനും
സ്വപ്നങ്ങൾക്കുവേണ്ടി പതറാതെ കുതിക്കാനും
പ്രവർത്തികളിൽ നന്മ കാക്കാനും
മനുഷ്യത്വത്തെ മാനിക്കാനും
എന്നെ പഠിപ്പിച്ച
കൺകണ്ട ദൈവമാണ്
എന്റെ അമ്മൂമ്മ
Tuesday, 11 July 2017
ഭൂമിയിലെ മാലാഖാമാർക്കു എന്റെ ഐക്യദാർഢ്യം
നിങ്ങളുടെ പോരാട്ടത്തിൽ എന്റെ എല്ലാവിധ പിന്തുണയും പ്രാർത്ഥനയും ഉണ്ട്. നിങ്ങൾ വിജയിക്കട്ടെ.
ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നിങ്ങളുടെ സമരം കാണാനിടയായി. നന്മയുടെ വെള്ള പുറംചട്ടയണിഞ്ഞു, ഉള്ളിൽ വർധിത വീര്യത്തോടെ പൊരുതുന്ന നിങ്ങളെ കണ്ടപ്പോൾ, സത്യം പറയട്ടെ, എനിക്ക് അഭിമാനം തോന്നി. നിങ്ങളുടെ സ്വരം പ്രതിബന്ധങ്ങളെ തകർക്കാൻ പോന്നവയാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെ.
ഒരുതരത്തിൽ, ഈ നിലയിൽ നിങ്ങളുടെ പോരാട്ടം എത്തിപ്പെട്ടത് നന്നായി എന്ന് എനിക്ക് തോന്നുന്നു. കാരണം നിങ്ങളുടെ വീര്യം നിങ്ങൾക്കും അതേപോലെ നിങ്ങൾക്ക് നേരെ കണ്ണടച്ചവർക്കും വളരെയധികം ബോധ്യമാകുന്ന ഒരു നിമിഷമായിരിക്കും ഇത്.
ചൂഷകന്റെ കയ്യിലെ കളിക്കോപ്പിൽ നിന്നും സംഘടിത ശക്തിയുടെ വിജയമായി മാറട്ടെ നിങ്ങൾ.
നിങ്ങളുടെ വിജയത്തിനായി കാതോർക്കുന്നു.......

Friday, 28 April 2017
കന്യാകുമാരി
സൂര്യൻ ഉദിച്ചുയരുന്നേയുള്ളൂ. പനങ്കാടുകൾക്കിടയിലൂടെ ഞാൻ യാത്ര
ആരംഭിച്ചിരുന്നു. വിജനമായ വഴികൾ....
മാസ്മരികമായ
എന്തോ ഒന്ന് എന്നെ അവിടേക്കു
ആകർഷിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ ആ തീരമണഞ്ഞപ്പോൾ,
ആ മാസ്മരികത, പ്രണയമായി
എന്നിൽ രൂപാന്തരം പ്രാപിക്കുന്നത് ഞാൻ
അറിഞ്ഞു. തീവ്രമായി തീരത്തെ ചുംബിക്കുന്ന
കന്യാകുമാരിയിലെ തിരകൾ എന്റെ ഹൃദയത്തേയും മഥിച്ചു, പ്രണയാതുരമായി......
സൂര്യൻ തലയ്ക്കു മീതെ കത്തിയെരിയുമ്പോഴും
കന്യാകുമാരിയിലെ തിരകളുടെ പ്രണയഗീതം മാത്രമേ
എനിക്ക് കേൾക്കാൻ കഴിഞ്ഞുളളൂ. അരുണിമശോഭ പടർത്തി ഒടുവിൽ
മറയുമ്പോൾ വിരഹത്തിന്റെ ഒരു ഗന്ധം
എന്നെ പൊതിഞ്ഞു.
എന്നാൽ ആ വിരഹത്തിലും
പ്രണയമുണ്ടെന്ന് ഞാൻ അനുഭവിക്കുന്നതും
കന്യാകുമാരിയിലൂടെ തന്നെ.
ജീവിതം പ്രണയമായും, പ്രണയം ലഹരിയായും, ലഹരി
കന്യാകുമാരിയായും വളരെ വേഗം എന്നിൽ
രൂപാന്തരം പ്രാപിച്ചു.
Tuesday, 24 January 2017
അമ്മുവും അപ്പുവും എന്നോട് പറഞ്ഞത്..........
ഇരുളിന് നേരെ ഞങ്ങൾ കണ്ണുകൾ മുറുക്കി അടച്ചു. ഞങ്ങൾക്ക് പേടിയായിരുന്നു. അമ്മൂമ്മ പറഞ്ഞു തന്ന യക്ഷിക്കഥകളിലെ നീണ്ട ദംഷ്ട്രകളും ചുവന്ന കണ്ണുകളും കൂർത്ത നഖങ്ങളുമുള്ള ഭീകര സ്വരൂപങ്ങൾ മനുഷ്യരുടെ ചോര കുടിക്കാൻ പാലപ്പൂ മണമുള്ള രാത്രികളിൽ അഴിഞ്ഞുലഞ്ഞ മുടിവിടർത്തി നിലത്തു തൊടാതെ വരുമെന്ന് കുട്ടിക്കാലം മുതലേ മനസ്സിൽ ഉറച്ചു പോയ വിശ്വാസമാണ്. അതുകൊണ്ട് ഞങ്ങൾ ഇരുളിൽ കണ്ണുകൾ മുറുക്കിയടച്ചു.
നിർഭാഗ്യകരമെന്നു പറയട്ടെ, കണ്ണുകൾ വിടർത്തുന്ന പകലുകളിൽ ഞങ്ങൾ ഈ രൂപങ്ങൾ കണ്ടു എപ്പോഴും ഭയപ്പെടുന്നു. അന്ന് ആ സ്വരൂപങ്ങൾ നീലിയും, ചാത്തനും, മാടനും, മറുതയും ഒക്കെ ആയിരുന്നെങ്കിൽ ഇന്ന് അവയുടെ പേര് ജാതിയെന്നും മതമെന്നും വർണമെന്നും ഒക്കെയാണ്. പിന്നെ നമ്മെ ഇല്ലായ്മ ചെയ്യുന്ന ഭീകരതക്കും മൂർച്ഛയേറി.
ഇന്ന് ഞങ്ങൾ ശൂന്യതയിലൂടെ ഓടുകയാണ്, ഒളിച്ചിരിക്കാൻ ഇടമില്ലാതെ........
അകലേക്ക്...... അകലേക്ക്....... വെറുതെ പായുന്നു.

Subscribe to:
Posts (Atom)