മൂന്ന്
വർഷം മുമ്പ് നടന്ന
ഒരു ഔദ്യോഗിക മീറ്റിംഗിൽ
വച്ച് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഞാൻ ഇപ്രകാരം
ചോദിച്ചു, "എന്ത് കൊണ്ട് നമുക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നല്ല
പദ്ധതികൾ (ഞങ്ങളുടെ ഒരു പ്രോജക്ടിനു വേണ്ടി
പൊതുജനങ്ങൾക്കു സേവനം പ്രദാനം ചെയ്യുന്ന ചില നിർമാണ പ്രവർത്തികൾ) രൂപികരിക്കാൻ
സാധിക്കുന്നില്ല. പുതിയൊരു സ്കീം വരുമ്പോഴേ
അതിവിടെ നടപ്പിലാക്കാൻ കഴിയില്ല എന്നു പറഞ്ഞു,
ഒന്ന് ശ്രമിക്കുക പോലും ചെയ്യാതെ,
നമ്മൾ എന്ത് കൊണ്ട് അതിനെ
തടയിടുന്നു. ആദ്യം മാറേണ്ടത് നമ്മുടെ
മനോഭാവമാണ്. നമുക്ക് വേണ്ടത് പ്രതീക്ഷയാണ്”.
“When the
world says give up ,
Hope whispers.........
Try it one more time”
ഞാൻ
ഇത്രയും പറഞ്ഞതും ഉദ്യോഗസ്ഥർ ഇരിപ്പിടങ്ങളിൽ
നിന്നും ചാടി എഴുന്നേറ്റു നിന്ന്
ആക്രോശിച്ചു, " സർവീസിൽ
കയറി ഇത്രയും നാളത്തെ
അനുഭവ പരിചയമുള്ള ഞങ്ങളോട് ഇങ്ങനെ
സംസാരിക്കാൻ ഇന്നലെ കയറിവന്ന നിങ്ങൾക്ക്
എന്തു യോഗ്യതയാനുള്ളത്. ഒരു പദ്ധതി
രൂപീകരിച്ചു നടപ്പിലാക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഞങ്ങൾ കുറെ അനുഭവിക്കുന്നതാണ്.
അത് മനസ്സിലാക്കിയത് കൊണ്ട്
തന്നെയാണ് ഞങ്ങൾ ഇതൊന്നും ഇവിടെ
നടക്കില്ല എന്നു ഉറപ്പിച്ചു പറയുന്നത്.
ഞങ്ങളെ നിങ്ങൾ പഠിപ്പിക്കാൻ നോക്കേണ്ട".
അപ്പോഴത്തെ
സാഹചര്യം കണക്കിലെടുത്തും, ഞാൻ പറഞ്ഞത്
ശരിയാണെന്ന് ഉറച്ച വിശ്വാസമുള്ളതിനാലും തൽക്കാലത്തേക്ക്
ഞാൻ അവിടെ നിന്നും
പിൻവാങ്ങി.
പക്ഷെ
തുടർന്നും ഞാൻ അവരെ
പ്രോൽസാഹിപ്പിച്ചുകൊണ്ടേയിരുന്നു, നിങ്ങൾക്ക് ഒന്നല്ല, ഒരായിരം
നല്ല പദ്ധതികൾ ഇവിടെ
പൂർത്തീകരിക്കാൻ സാധിക്കും എന്ന്. അതിനായി
ഞാനും അവരുടെ ഒപ്പം നിന്നു.
നിർദേശങ്ങൾ കൈമാറിയും പുതിയ കാര്യങ്ങൾ
പഠിച്ചും ഞങ്ങൾ പരസ്പര പൂരകങ്ങളായി
പ്രവർത്തിച്ചു.
ഇന്ന്
ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങളുടെയുള്ളിൽ
സന്തോഷത്തിന്റെ പേമാരി പെയ്തിറങ്ങുകയാണ്. എല്ലാവർക്കും
അഭിമാനിക്കാൻ ഉതകുന്ന തരത്തിൽ ഇവിടെ
കുറേ നല്ല പദ്ധതികൾ
നടപ്പിലായിക്കഴിഞ്ഞു. ഇനിയും നടപ്പിലാക്കാൻ ഓരോരുത്തരും
ഉത്സാഹിക്കുന്നു.
ഇപ്പോൾ
ചില നേരങ്ങളിൽ ഞാൻ
ആ നിമിഷങ്ങൾ ഓർക്കാറുണ്ട്,
മൂന്നു വർഷം
മുമ്പ് നടന്ന മീറ്റിങ്ങിലെ ചൂട്
പിടിച്ച ആ നിമിഷങ്ങൾ.
നമ്മൾ
വിചാരിച്ചാൽ നമുക്ക് നേടാൻ പറ്റാത്തതായി
ഒന്നുമില്ല. നമ്മിലെ പ്രതീക്ഷയെ ഊതിക്കെടുത്താതിരുന്നാൽ
മതി. എന്നാൽ അവ നമ്മിലെ
ഇച്ഛാശക്തിയേയും ഞരമ്പുകളെയും ജ്വലിപ്പിച്ചു കൊള്ളും.
ഇന്നലെ
എന്റെ ഒരു സുഹൃത്തു
പറഞ്ഞു, "ആർക്കു വോട്ട് ചെയ്തിട്ടു
എന്ത് പ്രയോജനം. നമ്മുടെ നാടിന്റെ
ഗതി ഒരിക്കലും മാറാൻ
പോകുന്നില്ല. ഇവിടെ ഒരു പുരോഗതിയും
ഉണ്ടാകില്ല" എന്ന്.
ഞാൻ
അവൾക്കു ഒരു flash
back movie play ചെയ്തു
കൊടുത്തു. എന്നിട്ട്
ആ കഥയുടെ അവസാനം ഇങ്ങനെ എഴുതി ചേർത്തു.
“Hope
is the power that gives a person the confidence to step out and try”
Reading your blog for the first time. Seems this grow into a really good platform for your creative expressions. Thanks for sharing the link in spite of my laziness.
ReplyDeleteWishing you all the very best... H Shaji
mattathinte mattoli muhangi thudangi........................................
ReplyDeleteYeah. Through Thaddesa Mithram (KLGSDP)
Delete