Life Without Luggage
ഈ ബന്ധങ്ങളിലൂടെയെല്ലാം നിങ്ങൾ കടന്നുപോകണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഈ ബന്ധങ്ങളിലൂടെ കടന്നുപോകുന്നതിന് പുറകിൽ ചില ഉദ്ദേശങ്ങളുണ്ട്. ഈ ബന്ധങ്ങളെ അനുഭവിച്ചറിയുമ്പോൾ മാത്രമേ ഒരുവൻ പക്വത നേടിയെടുക്കുന്നുള്ളു എന്നാണു ഓഷോയുടെ ഭാഷ്യം.അത് ശരിയാണ് എന്നാണു എന്റെ അനുഭവം. നമ്മൾ എന്തിനെയെങ്കിലും പൂർണ്ണമായി അനുഭവിക്കുകയാണെങ്കിൽ നമ്മൾ അതിൽനിന്നും സമ്പൂർണമായി സ്വാതന്ത്രനായിത്തീരും. അപൂർണ്ണമായ അനുഭവങ്ങൾ എപ്പോഴും നമ്മെ വേട്ടയാടും. അപ്പോഴതൊരു ശല്യമായിത്തീരും. അപ്പോൾ നമ്മൾ ലോകത്തിനു വിപരീതദിശയിൽ സഞ്ചരിക്കാൻ ആരംഭിക്കും. അത് വിരക്തി സൃഷ്ട്ടിക്കും. നമ്മൾ ഭാരമുള്ളവരായിത്തീരും.
ഒരു തൂവൽ പോലെ ഭാരമില്ലാതാകുമ്പോഴാണ് നമുക്ക് പരമാനന്ദത്തിൽ ലയിക്കുവാൻ കഴിയുക. പരമാനന്ദത്തിന്റെ ഗീതത്തിൽ നൃത്തമാടാൻ കഴിയുക.
Baggage ഇല്ലാത്ത ഒരു യാത്രയുടെ ആസ്വാദനം - അതാണ് ഞാനിപ്പോൾ ശീലിക്കുന്നത്.
ചില ഭാരങ്ങൾ (baggage) ജീവിതത്തിൽ അനിവാര്യമാണ്...
ReplyDeleteAthe. Chilarkk
ReplyDeleteGood for thought
ReplyDeleteMmmm...
ReplyDelete