Monday 2 October 2023

സ്നേഹമെന്ന മന്ത്രം

 ഇന്ന് ഞാൻ പറയാൻ പോകുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്നേഹം ഒരു അത്ഭുതമാണ്. ഏതൊരു കരിമ്പാറയെയും പൊട്ടിച്ചു, അതിനുള്ളിലെ തെളിനീര് കാട്ടിത്തരുന്ന മഹാത്ഭുതം. സ്നേഹം അതിമനോഹരമായ ഒരു കാര്യമാണ്. 

ഒരിക്കൽ അവൻ എന്നോട് പറഞ്ഞു, ഞാൻ ജീവിതത്തിൽ അഭിനയിക്കുകയാണ്. എനിക്ക് കുട്ടികളെ ഇഷ്ടമില്ല. പക്ഷെ ആ ഇഷ്ടക്കേട് പുറത്തുകാട്ടാതെ ഞാൻ അവരോട്  മനോഹരമായി ഇടപെടുന്നു എന്ന്. 

ഞാൻ ചോദിച്ചു, നിനക്ക് കുട്ടികളെ ഇഷ്ടമില്ലാത്തതിന് എന്താ കാരണം.

"എനിക്ക് അവരെ കൊഞ്ചിക്കാൻ അറിയില്ല. അങ്ങനെ കൊഞ്ചിക്കുന്നതും എനിക്ക് ഇഷ്ടമല്ല". 

അപ്പോൾ അതാണ് കാര്യം, അറിയില്ല, അല്ലാതെ അഭിനയിക്കുക അല്ല. അത്‌കൊണ്ട് ആ കുറ്റബോധം വേണ്ട.

അപ്പോഴാണ് ഞാൻ അക്കാര്യം ശ്രദ്ധിച്ചത്. അവൻറെ അടുക്കൽ കുട്ടികൾ വളരെ happy ആണ്. അവർ അവനിൽ സുരക്ഷിതരാണെന്നതുപോലെ അവനോട്  സംസാരിക്കുന്നു, ഇടപെടുന്നു.

അവന്  മഹത്തായ ഒരു കഴിവുണ്ട്. ചിരി. ആ ചിരി ചുറ്റും നിൽക്കുന്നവർക്ക് ഒരു positive vibe നൽകാറുണ്ട്. 

ആ ചിരി ഉത്ഭവിക്കുന്നത് അവൻ അവനിൽ അർപ്പിക്കുന്ന വിശ്വാസം കൊണ്ടാണ്. അവനെ അവൻ അഗാധമായി സ്നേഹിക്കുന്നത് കൊണ്ടാണ്. അതാണ് അവന്റെ ആകർഷണീയത. അതാണ് മറ്റുള്ളവരെ അവനിലേക്ക് അടുപ്പിക്കുന്ന മന്ത്രവും. 

അതാണ് ഞാൻ പറഞ്ഞത്, സ്നേഹത്തിന് വല്ലാത്തൊരു മാന്ത്രികത ഉണ്ട്. ചിലർ പറയാറുണ്ട്; എന്തിനേറെ ഞാൻ തന്നെ അങ്ങനെ വിശ്വസിച്ചിരുന്നു, സ്നേഹം നമുക്ക് കഷ്ടതകൾ തരുന്നു എന്ന്. പിന്നീട് മനസ്സിലായി സ്നേഹമല്ല, നമ്മുടെ ചിന്തകളാണ് നമുക്ക് കഷ്ടതകൾ തരുന്നത് എന്ന്. 

നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിച്ചു തുടങ്ങൂ. അത്ഭുതങ്ങൾ കാണാം.